snhss

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വീടൊരു വിദ്യാലയം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഏഴാം ക്ലാസ് വിദ്യാർത്ഥി ഗോകുൽകൃഷ്ണയുടെ വീട്ടിൽ ഹെഡ്മിസ്ട്രസ് ജി.ലില്ലി നിർവഹിച്ചു.വാർഡ് മെമ്പർ അനൂപ് ശോഭൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ,ഹൈസ്ക്കൂൾ വിഭാഗം എസ്.ആർ.ജി കൺവീനർ പി.എസ്.ലീന,യു.പി വിഭാഗം എസ്.ആർ.ജി കൺവീനർ ബി.എൽ.ബിനിത,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാ‌ർ എന്നിവർ സംസാരിച്ചു.