പാറശാല: ബൈബിൾ കൈകൊണ്ട് പകർത്തി എഴുതിയ യുവാവിന് കോൺഗ്രസിന്റെ അനുമോദനം. നാഗർകോവിൽ മുസ്ലിം ആർട്സ് കോളേജിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ
കുറുങ്കുട്ടി ജീസാ കോട്ടേജിൽ ജോസ്‌മോനാണ് (38) 264 ദിവസങ്ങൾ കൊണ്ട് ബൈബിൾ പകർത്തിയെഴുതിയത്.നാട്ടിലെ കോൺഗ്രസ് പ്രവർത്തകർ ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ ജോസ് മോനെ അനുമോദിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ആർ. പ്രഭാകരൻ തമ്പി, ഡി.സി.സി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പവതിയാൻവിള സുരേന്ദ്രൻ, വാർഡ് മെമ്പർ താര, പെരുവിള രവി, ലെൻവിൻ ജോയ്, കൃഷ്ണകുമാർ, നിർമ്മല, ശിവകുമാരൻനായർ, രാജൻ, ജോയൽ, ഹസൻ സാഹിബ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.