road

ചിറയിൻകീഴ്:എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ചെലവിൽ പണി കഴിപ്പിച്ച മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുരുക്കുംപുഴ-മുല്ലശേരി പാറയിൽ ഏലാ റോഡിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.അജിത് കുമാർ,ഷെഹീൻ, വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,പഞ്ചായത്ത് അംഗം മീന അനിൽ,മംഗലപുരം ഏരിയ കമ്മിറ്റി സെക്രട്ടറി മധു മുല്ലശേരി,പൊതു പ്രവർത്തകരായ ഷൈജു, ഉണ്ണികൃഷ്ണൻ,രാജൻ,സുകുമാരൻനായർ, അനിൽകുമാർ, ഉണ്ണിക്കൃഷ്ണൻനായർ,രാജശേഖരൻ നായർ, വിനീത്,ജയചന്ദ്രൻ നായർ, സുനിൽ, അസിസ്റ്റന്റ് എൻജിനിയർ ദീപ തുടങ്ങിയവർ പങ്കെടുത്തു.