തിരുവനന്തപുരം: 2020 ജനുവരി മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ളോയ്മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി കഴിയുമെന്ന് അധികൃതർ അറിയിച്ചു.