bjp

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ മൃഗാശുപത്രിക്ക് കീഴിൽ ആറാലുംമൂട് പ്രവർത്തിച്ചിരുന്ന സബ് സെന്റർ അടച്ചു പൂട്ടിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നെയ്യാറ്റിൻകര മൃഗാശുപത്രി ഉപരോധിച്ചു. കൂട്ടപ്പന മഹേഷ്, ഷിബുരാജ് കൃഷ്ണ, കല ടീച്ചർ, ബിനു, മഞ്ചത്തല സുരേഷ്, അജിത, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.