prethishedha-dharnna

കല്ലമ്പലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ദേശീയ സമിതിയുടെ നേതൃത്വത്തിൽ നവംബർ 26ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ആർ.എസ്.പി നാവായിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാവായിക്കുളം പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം നാവായിക്കുളം ബിന്നി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പുലിയൂർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജ്യോതിബാബു, ബോസ് കുമാർ, മോഹനൻ പിള്ള, ഷിബുലാൽ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.