general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ കുടുംബശ്രീ മോണിറ്ററിംഗ് സമിതിയിൽ ബി.ജെ.പി അംഗങ്ങളെ നോമിനേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മഹിളാമോർച്ച പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.ജെ.പി കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മുക്കുനട സജികുമാർ,​ കവിത ഉണ്ണിക്കൃഷ്ണൻ,​ മാലിനി,​ മഹിളാമോർച്ച പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.