വർക്കല: ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും ചേർന്ന് നടപ്പാക്കുന്ന വീട് ഒരു വിദ്യാലയം പദ്ധതിക്ക് വർക്കലയിൽ തുടക്കമായി. വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ പനയറ എൽ.പി സ്കൂളിലാണ് പദ്ധതി തുടങ്ങിയത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ മയൂഖയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. വി.ജോയി എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. ജെസി, ബി.പി.സി ബൈജു, പനയറ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി, അൻസാർ തുടങ്ങിയവർ പങ്കെടുത്തു.