പൂവച്ചൽ: കോൺഗ്രസ് മുണ്ടുകോണം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, ഗ്രാമ പഞ്ചായത്തംഗം അനൂപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ് എന്നിവർ സംസാരിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 150-ാംറാങ്ക് നേടിയ പി.എം. മിന്നു, എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ. മഹിത, ബി.എഫ്.എ ശിൽപകലയിൽ ഒന്നാം റാങ്ക് നേടിയ പി. പ്രവീൺ, ബിഎസ്.സി സുവോളജി പരീക്ഷയിൽ റാങ്ക് നേടിയ എം.എസ്. ചന്ദന എന്നിവരെ ആദരിച്ചു.