തിരുവനന്തപുരം: മഞ്ഞാലുംമൂട് നാരായണഗുരു എൻജിനിയറിംഗ് കോളേജ് സ്ഥാപകനും കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും ഗുരുവീക്ഷണം ഉപദേശകസമിതി അംഗവുമായിരുന്ന ഡോ.ജി. സിദ്ധാർത്ഥന്റെ നിര്യാണത്തിൽ ഗുരുവീക്ഷണം അനുശോചിച്ചു. പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ നടന്ന ചടങ്ങിൽ പേട്ട ജി. രവീന്ദ്രൻ, പി.ജി. ശിവബാബു, കെ. ജയധരൻ, പ്ളാവിള ജയരാം, അരുമാനൂർ രാമചന്ദ്രൻ, ഡി. കൃഷ്ണമൂർത്തി, മണ്ണന്തല എ.കെ. മോഹനൻ, അഡ്വ. ഡോ. ക്ളാറൻസ് മിറാൻഡ എന്നിവർ സംസാരിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. തോളൂർ ശശിധരനും ഡോ.ജി. സിദ്ധാർത്ഥനെ അനുസ്‌മരിച്ചു.