തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ 4ന് രാവിലെ 9.30ന് കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്ലസ് ടു,വി.എച്ച്.എസ്.ഇ പാസായവർ അന്നേ ദിവസം രാവിലെ 9.30ന് എത്തണം.200 റാങ്ക് വരെ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിഭാഗക്കാരും 10.30നും ടെക്സ്റ്റൈൽ ടെക്നോളജി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 11നും ഹാജരാകണം.അഡ്മിഷൻ ലഭിക്കുന്നവരിൽ ഫീസ് ആനുകൂല്യമുള്ളവർ 13,000 രൂപയും മറ്റുള്ളവർ 16,000 രൂപയും അടയ്ക്കണം വിവരങ്ങൾക്ക് www.polyadmission.org.com, 0471-2360391.