ayurvedam

പാറശാല: സ്ത്രീരോഗ ചികിത്സകൾക്കായി പാറശാല ഗവ.ആയുർവേദ ആശുപത്രിയിൽ നവീകരിച്ച പുതിയ യൂണിറ്റും ആശുപത്രിയുടെ സ്ഥാപക ദിനാചരണവും സി.കെ.ഹരീന്ദ്രൻ എംഎൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബൻഡാർവിൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ആർ.ബിജു, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി.വി.ഷീലാ മേബ്ലറ്റ്, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ.കെ.എസ്.ഷൈജു,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വീണ.എസ്, അനിതാ റാണിഎ.ടി, ജി.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനുതകുമാരി, വൈ.സതീഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ. പി.സിന്ധു റാണി തുടങ്ങിയവർ പങ്കെടുത്തു.