pangod

കല്ലറ:കല്ലറ-പാങ്ങോട് വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കലാപത്തിൽ സ്റ്റേഷൻ ആക്രമണത്തിന് വേദിയായ പാങ്ങോട് പഴയ പൊലീസ് സ്റ്റേഷനുമുന്നിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.സി.പി.എം പാങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന ഏരിയാ കമ്മിറ്റി അംഗം എൻ.ബാബു ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സതീശൻ,സൈഫുദ്ദീൻ,ബ്ലോക്ക് അംഗങ്ങളായ എസ്.എം റാസി,ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കോൺഗ്രസ് പാങ്ങോട് ഭരതന്നൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ, കൊച്ചാലുംമൂട് ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ, ഡി.സി.സി അംഗം പാങ്ങോട് വിജയൻ, നൗഷാദ് താഴെ പാങ്ങോട്, ഹസിൻ പാങ്ങോട് സ്വാതന്ത്ര്യസമര സേനാനികളുടെ പിൻതലമുറക്കാരായ ഹംസ ലബ്ബ,പ്രസന്നൻ പുളിക്കര തുടങ്ങിയവർ പങ്കെടുത്തു.