കിളിമാനൂർ: കേന്ദ്രസർക്കാരിന്റെ പോഷൺ ട്രാക്കറിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കിളിമാനൂർ ഐ.സി.ഡി.എസ് മുഖ്യപ്രോജക്ടിന് മുന്നിൽ ധർണ നടത്തി.സി.ഐ.ടിയു ഏരിയാ പ്രസിഡന്റ് ഇ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്സ് ഏരിയാ പ്രസിഡന്റ് പ്രസന്ന അദ്ധ്യക്ഷത വഹിച്ചു.സതീദേവി,അമ്പിളി അമ്മാൾ എന്നിവർ സംസാരിച്ചു .സെക്രട്ടറി എൽ ശാലിനി സ്വാഗതവും ലുപിത നന്ദിയും പറഞ്ഞു.