കിളിമാനൂർ:പൊതു പ്രവർത്തനരംഗത്തും നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും അൻപത്തി ഒന്ന് വർഷം തികയുന്ന എ.ഇബ്രാഹിം കുട്ടിയെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന 'സ്നേഹപൂർവം സാറിന്' എന്ന പരിപാടിയോടനുബന്ധിച്ച് ഇന്ന് ഗാന്ധി സ്മൃതി സംഗമവും ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും.നഗരൂർ രാജീവ് ഭവനിൽ രാവിലെ 9ന് ജ്യോതി രാധികാ വിജയകുമാർ ഉദ്ഘാടനം ചെയ്യും. എ. ഇബ്രാഹിം കുട്ടി,അനന്ദു കൃഷ്ണൻ,ജി.സുധർശനൻ, അജി കേശവപുരം,ഹസൻകുഞ്ഞ് എന്നിവർ പങ്കെടുക്കും.