തിരുവനന്തപുരം:സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്തുമെന്ന് പ്രകടനപത്രികയിൽ എഴുതിവച്ച് അധികാരത്തിലേറിയ ഇടത് സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിലും പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന ധനമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ സംഘ് പബ്ളിക്ക് ഓഫീസിനുമുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പാക്കോട് ബിജു,​ജില്ലാ ഉപാദ്ധ്യക്ഷൻ അനിൽ എന്നിവർ പങ്കെടുത്തു.