anusmaranam

മുടപുരം:സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗം,കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന തെറ്റിച്ചിറ സദാനന്ദന്റെ 32-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അനുസ്മരണ പ്രഭാഷണം നടത്തി.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.മധു തെറ്റിച്ചിറ സ്വാഗതം പറഞ്ഞു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.