തിരുവനന്തപുരം: ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒഫ് കൾചറലും സംയുക്തമായി നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വലിയശാല ഗ്രാമം ശ്രീ മഹാഗണപതി ഭജനമഠത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.6 മുതൽ 15 വരെ സംഗീതക്കച്ചേരി,വാദ്യോപകരണ കച്ചേരി,ഭരതനാട്യം,കുച്ചുപ്പുടി, പഞ്ചവാദ്യം,ഭജൻസ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.15ന് രാവിലെ സോപാന സംഗീത പരിപാടിയോടെ പൂജയെടുപ്പ് മഹോത്സവ പരിപാടികൾ സമാപിക്കും.വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ജി.മാണിക്കം,പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ,സെക്രട്ടറി എസ്.ആർ.രമേശ്,ജോയിന്റ് സെക്രട്ടറി എൻ.വിക്രമൻ എന്നിവർ പങ്കെടുത്തു.