ഒരു താത്വിക അവലോകം എന്ന ആദ്യ ചിത്രം റിലീസ് ചെയ്യും മുൻപേ ജോജു ജോർജും സംവിധായകൻ അഖിൽ മാരാരും വീണ്ടും ഒന്നിക്കുന്നു.ജോജുവിന് ഒപ്പം തമിഴ് നടൻ ബോബി സിംഹയും പ്രധാന വേഷത്തിൽ എത്തുന്നു. ഒരേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം ജോജു ആണ് നിർമ്മിക്കുന്നത്.മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. അതേസമയം തിയേറ്ററുകൾ തുറന്നശേഷം ഒരു താത്വിക അവലോകനം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ജോജു ജോർജിനൊപ്പം നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഷമ്മി തിലകൻ, മേജർ രവി, പ്രേംകുമാർ, ബാലാജി ശർമ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സാണ്ടർ, പുതുമുഖം അഭിരാമി, ശൈലജ എന്നിവരാണ് മറ്റു താരങ്ങൾ. അഖിൽ മാരാർ തന്നെ രചന നിർവഹിച്ച ചിത്രം പൂർണമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകി യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ഗീവർഗീസ് യോഹന്നാനാണ് നിർമ്മിക്കുന്നത്.