കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ മാവിൻമൂടിന് സമീപം പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ നിന്ന മരങ്ങൾ സ്വകാര്യവ്യക്തികൾ മുറിച്ചു വിറ്റെന്നാരോപിച്ച് സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മാവിൻമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം. റാഫി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജി.എൽ. അജീഷ്, വി. സോമരാജക്കുറുപ്പ്, കാരേറ്റ് മുരളി, ആർ.എസ്. രാഹുൽ രാജ്, കെ. അനിൽകുമാർ, സി. സുകുമാരപിള്ള, ടി.എം. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റി അംഗം ബി.എസ്. റെജി സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി സജി ആർ.ആർ.വി നന്ദിയും പറഞ്ഞു. ബി.എസ്. സജികുമാർ, എൽ. ബിന്ദു, എൻ. മുരളീധരൻ, രാധാകൃഷ്ണൻ ചെങ്കി കുന്ന്, ബി. അനീസ്, ദിനേശൻ നായർ, സി.എസ്. സരിഗ, സുനിൽകുമാർ മാവിൻമൂട്, തുളസീധരൻ ചൂട്ടയിൽ, ആർ. സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.