mayusha-air

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം പ്രാദേശിക വാർത്താവിഭാഗത്തിൽ ജോയിന്റ് ഡയറക്ടറായി (ന്യൂസ്) എ.എം. മയൂഷ ചുമതലയേറ്റു. പ്രാദേശിക വാർത്താവിഭാഗം മേധാവിയാണ്. ഇന്ത്യൻ സിവിൽ സർവീസ് 2011 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോ, കേന്ദ്ര ധനമന്ത്രാലയം, കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം, പരവൂർ സ്വദേശിയാണ്.