സഹസംവിധായകനായും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള രഞ്ജിത്ത് തൊടുപുഴ രചന നിർവഹിച്ച് സംവിധായകനാകുന്ന ഡബ്ബാവാലയുടെ ചിത്രീകരണം ഒക്ടോബർ 10ന് തിരുവനന്തപുരത്ത് തുടങ്ങും.
ഇടുക്കിയാണ് മറ്റൊരു ലൊക്കേഷൻ.വഞ്ചിയൂർ പ്രവീൺകുമാർ, കിരൺരാജ്, പ്രഭാശങ്കർ, ഉഷ. ടി.ടി, രാജേഷ് പറവൂർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിയൽ ടിവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബൈജു ക്ളീറ്റസും ശ്രീജിത്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മുട്ടത്തറ ശ്രീകണ്ഠേശ്വര ക്ഷേത്രസന്നിധിയിൽ വച്ച് നടന്നു.
കാമറ: ശ്രീകുമാർ ഗോപി, എഡിറ്റർ: ഗ്രേസൺ എ.സി.എ, സംഗീതം: സുജിത്ത് കൃഷ്ണ, കലാസംവിധാനം : സജീവ് നായർ, മേയ്ക്കപ്പ്: സുജിത് പറവൂർ, പി.ആർ.ഒ : അയ്മനം സാജൻ.