k-krishnankutty

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടേയും പെരിങ്ങൽകുത്ത് എക്സറ്റൻഷൻ പദ്ധതിയുടേയും പുരോഗതി മന്ത്രി ഇന്നലെ നേരിട്ടെത്തി വിലയിരുത്തി. 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ പദ്ധതി അടുത്തവർഷം മെയിൽ പൂർത്തിയാക്കും. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങൽകുത്ത് അടുത്ത വർഷം ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.