ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന കാട്ടുകുളം അങ്കണവാടിയിൽ വയോജനദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി 60ന് മേൽ പ്രായമുള്ള കൃഷ്ണനാചാരി-മണിയമ്മ ദമ്പതികളെ പൊന്നാട അണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാഹീദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു, ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി, അൻസിൽ, അനൂപ്, മോനിട്ടറിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.