logrun

നെയ്യാറ്റിൻകര: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്ലോഗ് റൺ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഫ്ലാഗ് ഒാഫ് ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർ സുജിൻ,സി.ഐ സാഗർ,ഹെൽത്ത് സൂപ്പർ വൈസർ ശശികുമാർ,കോ ഒാർഡിനേറ്റർ അശ്വതി,ശുചിത്വ അംബാസഡർ ഗിരീഷ് പരുത്തിമഠം എന്നിവർ പങ്കെടുത്തു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ്, പെരുപഴുതൂർ ഗവൺമെന്റ് ഹൈസ്കൂൾ,നെയ്യാറ്റിൻകര ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ്,എൻ.സി.സി, എസ്.പി.സി വിദ്യാർത്ഥി കൂട്ടായ്മകളും ഹരിതകർമ്മ സേനയിലെ അംഗങ്ങളും ശുചീകരണ തൊഴിലാളികളും പ്ലോഗ്‌ റണ്ണിന്റെ ഭാഗമായി. മാലിന്യ നിർമ്മാർജ്ജന സന്ദേശവുമായി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച പ്ലോഗ് റൺ നഗരസഭ ഓഫീസിനു മുന്നിൽ സമാപിച്ചു.