കടയ്ക്കാവൂർ: കടയ്ക്കാവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അബ്ദുസലാമിന്റെ സ്മരണാർത്ഥം നിർദ്ധന കുടുംബത്തിന് വീടൊരുങ്ങുന്നു. മണനാക്ക് പൊയ്കയിൽ വീട്ടിൽ ഹസീന മലവിളയ്ക്കാണ് അബ്ദുസലാമിന്റെ മക്കളുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ തറക്കല്ലിടൽ കർമ്മം അടൂർപ്രകാശ് എം.പി നിർവഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി ഭാരവാഹികളായ വക്കം സുകുമാരൻ, എം.ജെ. ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്. അനൂപ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, വാർഡ് മെമ്പർമാരായ സോഫിയ സലിം, പെരുങ്കുളം അൻസർ, സജി കടയ്ക്കാവൂർ, ലല്ലു കൃഷ്ണൻ, ബീന രാജീവ്, മുൻ ഡി.സി.സി സെക്രട്ടറി അബ്ദുൽ വാഹിദ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ, സാബു മണനാക്ക്, ബാജു മണനാക്ക്, മുജീബ് മണനാക്ക്, റസൂൽ ഷാൻ, നഹാസ് തുടങ്ങിയവർ പങ്കെടുത്തു.