തിരുവനന്തപുരം: കൊവിഡ് മൂലം വാണിജ്യവ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ സ്ഥാപനങ്ങളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ വരെ ഒഴിവാക്കി കൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്ന കാരണത്താൽ പല തദ്ദേശസ്ഥാപനങ്ങളും കുടിശികയുൾപ്പെടെ വാടക പിരിക്കുന്നതിന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരസംഘടനകൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.