കുറ്റിച്ചൽ: അദ്ധ്യാപകരും പി.ടി.എയും കൈകോർത്ത് വൃക്കകൾ തകരാറായ പൂർവ വിദ്യാർത്ഥിയുടെ ഭർത്താവിന് സഹായമെത്തിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രന് വേണ്ടിയാണ് സ്‌കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് സ്വരൂപിച്ച ചികിത്സാസഹായം കൈമാറിയത്. 80,000 രൂപയാണ് പ്രതിനിധികൾ വീട്ടിലെത്തി കൈമാറിയത്.
ജയചന്ദ്രന്റെ (44) ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ഇതോടെ ആറും മൂന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളും ജയചന്ദ്രന്റെ മാതാപിതാക്കളുമുൾപ്പെടെയുള്ള കുടുംബം ആകെ പ്രതിസന്ധിയിലായി. പിതാവ് ഹൃദ്രോഗത്തിന് ചികിത്സയിലാണ്. കടകളിൽ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് ജയചന്ദ്രൻ കുടുംബം പോറ്റിയിരുന്നത്. ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വേണം. വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനുള്ള സാമ്പത്തികം കണ്ടെത്താൻ ഇവരെക്കൊണ്ട് കഴിയില്ല. അതിനാൽ കരുണയുള്ളവർ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. ജയചന്ദ്രന്റെ യൂണിയൻ ബാങ്ക് അക്കൗണ്ട് നമ്പർ: 40 300 201000 8344. ഐ.എഫ്.എസ്.സി കോഡ് UBINO5403 07. ഗൂഗിൾ പേ.980985 0373.