തിരുവനന്തപുരം: സ്ത്രീധനം, ഗാർഹികപീഡനം സംബന്ധിച്ച് പരാതികൾ പരിഗണിക്കാനായി യുവജന കമ്മീഷൻ എറണാകുളത്ത് മെഗാ അദാലത്ത് നടത്തും. നാലിന് രാവിലെ 11മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അദാലത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അദ്ധ്യക്ഷയായിരിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേയുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.