ആര്യനാട്: ആര്യനാട്- നെടുമങ്ങാട് റോഡ്, പള്ളിവേട്ട- കാനക്കുഴി - ചൂഴ റോഡ് തുടങ്ങി ശോചനീയാവസ്ഥയിലുള്ള റോഡുകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി, കാഞ്ഞിരംമൂട്, പള്ളിവേട്ട, കാനകുഴി, ആര്യനാട് ടൗൺ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആര്യനാട് പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. ഷിജി കേശവൻ അദ്ധ്യക്ഷത വഹിച്ചു. നാസറുദീൻ, രാഹുൽ, ബാലചന്ദ്രൻ, അനിൽകുമാർ, ശ്രീജ കോട്ടക്കകം, ശ്രീരാഗ്, പള്ളിവേട്ട അഷ്‌റഫ്, താജുദീൻ പേഴുംമൂട്, ബിബിൻ ബാലചന്ദ്രൻ, നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.