നെയ്യാറ്റിൻകര: കിഫ്ബി ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ച് തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ നെയ്യാറ്രിൻകര നഗരസഭയിലെ നിലാവ് പദ്ധതി നടത്തിപ്പിലെ അപാകതകൾക്കെതിരെ ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കെ.എസ്.ഇ.ബിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, മരങ്ങാലി ബിനു, കുട്ടപ്പന മഹേഷ്, വേണുഗോപാൽ, അജിത, കല ടീച്ചർ, ബി.ജെ.പി - യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, രാമേശ്വരം ഹരി, വിനോദ്, ലാലു, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.