തിരുവനന്തപുരം: ശ്രീ സ്വാതിതിരുന്നാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവയർനസ് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 17600 രൂപ. മാർച്ച് 31വരെയാണ് നിയമനം.റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ക്ലിനിക്കൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഒക്ടോബർ 5ന് മുമ്പായി principalsstgmc@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവയും അയയ്ക്കേണ്ടതാണ്. ഓൺലൈൻ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്.