ff

ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ്‌ ക്ലബ് വയോജന ദിനത്തിന്റെ ഭാഗമായി കൂന്തളൂരിലെ ആശ്രയ പകൽ വീട്ടിൽ അന്തേവാസികളായ വയോജനങ്ങളെ ആദരിച്ചു. സേവനവാര തുടക്കമായി ആശ്രയ പരിസരം വൃത്തിയാക്കുകയും തെങ്ങിൻതൈകൾ നടുകയും ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡന്റ് ടി. ബിജുകുമാർ നേതൃത്വം നൽകിയ ചടങ്ങുകൾക്ക് ലയൺസ്‌ ക്ലബ് സെക്രട്ടറി ജി. ചന്ദ്രബാബു, ട്രഷറർ ഷിയാസ് ഖാൻ, ആശ്രയ സെക്രട്ടറി ഡോക്ടർ കെ.ആർ. ഗോപിനാഥൻ, ആശ്രയ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.