നെടുമങ്ങാട്:ചുള്ളിമാനൂർ തിരുഹൃദയ ദൈവാലയത്തിൽ വിദ്യാഭ്യാസ സമിതിയുടെയും നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും (നിഡ്സ്)ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളായ 57 വിദ്യാർത്ഥികളെ കാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു.ഫെറോന വികാരി ഫാദർ എസ്.എം.അനിൽകുമാർ വിതരണം നിർവഹിച്ചു.നിഡ്സ് ഫെറോന സെക്രട്ടറി ഡി.സെബാസ്ത്യാനോസ്,വിദ്യാഭ്യാസ സമിതി സെക്രട്ടറി സുജ.എം.പി, ഫിനാൻസ് സെക്രട്ടറി പി.ലിയോൺ,പ്രഥമാദ്ധ്യാപിക ടി.എം.മേരിറോസ്, അദ്ധ്യാപകരായ ലത,സജി റാണി എന്നിവർ നേതൃത്വം നൽകി.