പൂവാർ:പൂവാർ റോട്ടറി ക്ലബ്ബും പൂവാർ ഗായത്രി ആശുപത്രിയും സംയുക്തമായി പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.പൊഴിയൂർ വിദ്യാനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച ക്യാമ്പ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്ലൂക്കോമീറ്ററുകളുടെ വിതരണോദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവർണർ ആർ.രാജമണി നിർവഹിച്ചു.ഗായത്രി ഹോസ്പിറ്റൽ എം.ഡി ഡോക്ടടർ ഇ.എ.സജികുമാർ പ്രമേഹവും ജീവിത ശൈലിയും എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണ പ്രഭാഷണം നടത്തി. പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ അദ്ധ്യക്ഷ വഹിച്ചു.സെക്രട്ടറി എം.സിന്ധുകുമാർ,റോട്ടറി ഐ.ടി ഓഫീസർ പ്രവീൺ ഡി, റോട്ടറി ഭാരവാഹികളായ ഓലത്താന്നി വിക്ടറി ഹയർ സെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പൽ പ്രേംകുമാർ ഐ.ജി, ജോസ് ഷിബു,മോഹനചന്ദ്രൻ നായർ,സെലിൻസ് സജീവ് എസ്.എച്ച്, ഡോ.മണിവർണ്ണൻ, ഡയറക്ടർ അനുശ്രീ,ഡോ.ഭവാനി,ഗായത്രി,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ പൊഴിയൂർ ശിവകുമാർ ,നന്ദന സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.