photo

പാലോട്: ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടൻ നന്ദിയോട് കൊച്ചുതാന്നിമൂട് സുലഭാ കോട്ടേജിൽ രവീന്ദ്രൻ നായർ (57) നിര്യാതനായി. കഴിഞ്ഞ ദിവസം താന്നിമൂട് കോക്കനട്ട് കോംപ്ലക്സിന് മുന്നിൽ വച്ച് രവീന്ദ്രൻ നായരുടെ ബൈക്കിൽ മറ്റൊരു ബൈക്ക് തട്ടിയാണ് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഭാര്യ: സുല. മക്കൾ: റോഷനി, രാഹുൽ (ആർമി). മരുമകൻ: ഉല്ലാസ് (കേരള പൊലീസ്).