covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,834 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.12. 95 മരണവും സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 13,138 പേർ സമ്പർക്കരോഗികളാണ്. 552 പേരുടെ ഉറവിടം വ്യക്തമല്ല. 70 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 13,767 പേർ രോഗമുക്തി നേടി.