തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1464 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 821 പേർ രോഗമുക്തരായി. 12.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 16,063 പേർ ചികിത്സയിലുണ്ട്.പുതുതായി 2,119 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,726 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,918 ആയി.