gandhi

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ജീവിതത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രസക്തി എന്ന വിഷയത്തിൽ മൂന്ന് മിനിട്ടിൽ കുറയാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ competitions.prdtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഒപ്പം വിദ്യാർത്ഥിയുടെ മേൽവിലാസം,സ്‌കൂൾ, ക്ലാസ്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ അടങ്ങുന്ന ബയോഡേറ്റയും അയയ്ക്കണം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. 10ന് വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കത്തക്കവിധമാണ് വീഡിയോ അയയ്ക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0471- 2731300