spice

തിരുവനന്തപുരം: കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനം കാലാവസ്ഥാ പ്രശ്നം കാരണം ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് കെ.എസ്.ആർ.ടി.സി.

വിമാനത്തിലെത്തിയ പ്രവാസികളെ കോഴിക്കോട്ടെത്തിക്കാൻ സ്‌പൈസ് ജെറ്റ് എയർ പോർട്ട് മാനേജർ അരുൺ രാവിലെ ഏഴ് മണിക്കാണ് കെ.എസ്.ആർ.ടി.സി കൊമേഴ്സ്യൽ എക്സിക്യുട്ടീവ് അനൂപിനെ വിളിച്ചത്. തുടർന്ന് നടപടികൾ വേഗത്തിലായി രാവിലെ 8ന്
ആവശ്യത്തിന് ബസുകൾ നെടുമ്പാശ്ശേരിയിലെത്തി. കെ.എസ്.ആർ.ടി.സിക്ക് പ്രതിഫലമായി 88,000 രൂപയും ലഭിച്ചു.