തിരുവനന്തപുരം: അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി.പി.നായരുടെ കുറവൻകോണത്തെ ഫ്ളാറ്റിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത് പ്രമുഖരുടെ നീണ്ടനിര. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, കെ.മുരളീധരൻ എം.പി,ഐ.ബി.സതീഷ് എം.എൽ.എ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ, മുൻ ചീഫ് സെക്രട്ടറിമാരായ കെ.ജയകുമാർ,ജിജി തോംസൺ, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, കാവാലം ശ്രീകുമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന് വേണ്ടി പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിനൊപ്പം എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സീനിൽ മുണ്ടപ്പളളി, യോഗം ഡയറക്‌ടർ ബോർഡ് മെമ്പർമാരായ ചെമ്പഴന്തി ശശി, പി.സി.വിനോദ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ കുളത്തൂർ ജ്യോതി എന്നിവരും ആദരാഞ്ജലിയർപ്പിച്ചു.