peerumma

പാറശാല : ഒക്ടോബർ 1 വയോജന ദിനത്തിൽ പാറശാല ഗ്രാമ പഞ്ചായത്തിൽ ഇഞ്ചിവിള വാർഡിലെ മുതിർന്ന വനിത ഇഞ്ചിവിള പുതുവൽ പുത്തൻ വീട്ടിൽ 115 വയസുള്ള പീരുമ്മയേയും, ഇടിച്ചക്കപ്ലാമൂട് വാർഡിലെ മുതിർന്ന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുമായ ലളിത,ആനന്ദം എന്നിവരെയും പഞ്ചായത്ത് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് വികസന സമിതി ഭാരവാഹികളായ സിദ്ദിഖ്, ആദർശ്, ശ്രീകുമാർ, ഇഞ്ചിവിള ജബാദ്, ബിന്ദു, റഷീദാബീവി, ശാന്തി, ഹരിതകർമസേന അംഗം പുഷ്പം എന്നിവർ പങ്കെടുത്തു.