തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണജൂബിലിയോട് പുറത്തിറക്കിയ ഡോക്യുമെന്ററിയായ 'ദി ആൺനോൺ വാരിയേറിന്റെ" ഔദ്യോഗിക റിലീസ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒമ്പതിന് നിർവഹിക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. സിയാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച ഡോക്യുമെന്ററി മക്ബൂൽ റഹ്മാനാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.