തിരുവനന്തപുരം: കുട്ടികളുടെ മാനസിക ബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി നല്ലൊരു സമൂഹ സൃഷ്ടിക്കായി 'നിഷ്‌കളങ്ക ബാല്യം നിഷ്‌കാമകർമ്മം' എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന മഹസ് സംഘടനയുടെ ആഭിമുഖ്യത്തിൽ കണ്ണമ്മൂല, പുത്തൻപാലത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ജീവിത പഠന പരിശീലനക്യാമ്പ് നാളെ രാവിലെ 10ന് ആരംഭിക്കും.
പ്രമുഖ സാമൂഹ്യ പ്രവർത്തകനും സഹജീവൻ സ്ഥാപക പ്രസിഡന്റുമായ ബ്രഹ്മനായകം മഹാദേവൻ ക്ലാസ് നയിക്കും. പുത്തൻപാലം മേഖലയിൽ മഹസ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠനക്യാമ്പ്. ഇതോടനുബന്ധിച്ച് മറൈൻ എൻജിനീയർ അനിൽ ബാബുവും കുടുംബവും കുട്ടികൾക്കായി നൽകുന്ന കേരളകൗമുദി പത്രങ്ങളുടെ വിതരണോദ്ഘാടനവും നടക്കും.