തിരുവനന്തപുരം: വി സുലോചനകുമാർ സ്‌മാരക കാഷ് അവാർഡിനായി ' ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങൾ ' പ്രമേയമാക്കി കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റി നടത്തിയ ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു. എസ്. സ്നേഹ (കാർമൽ ജി.എച്ച്.എസ് ),​ വി.എ. അക്ഷയ് ( നസറത്ത് ഹോം സ്‌കൂൾ,​ ബാലരാമപുരം),​ എ.​പി.​ അലീന (കാർമൽ ജി.എച്ച്.എസ് ),​ എസ്.എസ്. ദേവനാരായണൻ (എ.എം.എച്ച്,.എസ്‌ തിരുമല),​ പി,​പി,​ സിദ്ധാർത്ഥ് (ഗവ എച്ച്,​എസ്,​എസ് പുന്നമൂട് ) എന്നിവർ യഥാക്രമം ആദ്യ അഞ്ചുസ്ഥാനങ്ങൾ നേടി. 2500,2000,1500,1250,1000 വീതമുള്ള കാഷ് അവാർഡുകളും മെമന്റോയും ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നൽകുമെന്ന് പ്രസിഡന്റ് എ.ജി. നൂറുദീൻ അറിയിച്ചു.