suresh

വെള്ളനാട്: ഡൽഹിയിൽ വിജ്ഞാൻ ഭാരതി ഒാഫീസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു.വെള്ളനാട് ലേഖാ ഭവനിൽ എൻ.സുരേഷ് (46)ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ.ഷൈനി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ഭാര്യയുമായി ഒാഫീസിൽ പോകുന്നതിനിടെ ബൈക്കിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ സുരേഷ് മരിച്ചു. ഭാര്യ കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജീവനക്കാരിയാണ്. വെള്ളനാട് സ്വദേശികളായ ഇവർ കഴിഞ്ഞ പത്ത് വർഷത്തോളമായി കുടുംബസമേതം ഡൽഹിയിലാണ് താമസം. സംസ്കാരം ഡൽഹിയിൽ നടത്തി. മകൻ:സനത്ത് നാരായണൻ.