dd

തിരുവനന്തപുരം: പരസ്യ ഏജൻസിയായ പ്ലെയിൻസ്പീക്ക് നാല് അഡ്വർടൈസിംഗ് അവാർഡുകൾ കരസ്ഥമാക്കി. മദ്രാസ് ആഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മാഡിസ് 2021ൽ ഒരു സ്വർണ്ണവും 2 വെങ്കലവും ഉൾപ്പെടെ 3 അവാർഡുകളും എഫാക്സ് സംഘടിപ്പിക്കുന്ന ഫോക്സ് ഗ്ലോവ് അവാർഡിൽ 1 വെങ്കലവും സ്വന്തമാക്കി. 4 അവാർഡും ദക്ഷിണകേരളത്തിലെ പ്രമുഖ ഡീലറായ സാരഥി ഓട്ടോകാർസിന് വേണ്ടി ചെയ്ത വർക്കുകൾക്കാണ് ലഭിച്ചത്. സോഷ്യൽ മീഡിയ സ്റ്റാറ്റിക്, സോഷ്യൽ മീഡിയ ഡിജിറ്റൽ വീഡിയോ, പ്രിന്റ് പരസ്യം, റേഡിയോ സ്‌പോട്ട് എന്നീ കാറ്റഗറിയിലാണ് അവാർഡുകൾ ലഭിച്ചത്. അതിജീവനത്തിന്റെ നാളുകളിൽ ലഭിച്ച ഈ അവാർഡുകൾ ഡിജിറ്റൽ മീഡിയ ഉൾപ്പെടെയുള്ള പുതിയ മേഖലയിലേക്കുള്ള വളർച്ചയ്ക്ക് ഉത്തേജനമായിരിക്കുന്നുവെന്ന് പ്ലെയിൻസ്പീക്ക് മാനേജിംഗ് ഡയറക്ടർ ലാജ് സലാമും ഡയറക്ടർ പ്രവീൺരാജും അറിയിച്ചു.