തിരുവനന്തപുരം: സാധാരണക്കാരുടെ വീട്ടുകരം വെട്ടിച്ച നഗരസഭയിലെ ഉദ്യോഗസ്ഥരെയും അവരിൽ നിന്ന് പങ്കുപറ്റുന്ന ഭരണസമിതിയെയും ന്യായീകരിച്ച് മന്ത്രി വി. ശിവൻകുട്ടി സ്വയം പരിഹാസ്യനാകരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ന്യായമായ ആവശ്യങ്ങളുന്നയിച്ച് കൗൺസിൽ ഹാളിൽ നടത്തുന്ന സമരത്തെ നിസാരവത്കരിക്കാൻ മന്ത്രി തയ്യാറാകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.