behra

തിരുവനന്തപുരം: കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റയ്‌ക്ക് പൊലീസിൽ അവസാനം വാങ്ങിയ ശമ്പളത്തിൽ കൂടാത്ത തുക ശമ്പളമായി നൽകാമെന്ന് സർക്കാർ. പൊലീസിൽ 2.25ലക്ഷം രൂപയും ഡി.എയുമാണ് ബെഹ്റയ്ക്ക് അവസാനം കിട്ടിയത്. പെൻഷൻ 1,12,500 രൂപയാണ്. പുനർനിയമനം നൽകുമ്പോൾ പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി നൽകുക. ഇതുപ്രകാരം 1,12,500 രൂപയും ഡി.എ.യും ബെഹറയ്ക്ക് ലഭിക്കും. ബെഹ്റയുടെ ശമ്പളം നിശ്ചയിക്കാനുള്ള ഫയൽ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.