Candle Damsel തീമിൽ പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി ഒരുക്കിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ഡാർക്ക് ഷെയ്ഡിൽ ഹൊറർ ടച്ച് നൽകിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൊണ്ട് ജനശ്രദ്ധ നേടിയൊരു ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി.
ബാലതാരമായെത്തി മലയാളി പ്രക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനിഖ സുരേന്ദ്രനാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ മോഡലായി എത്തിയിരിക്കുന്നത്. ചുറ്റിലും കത്തിജ്വലിക്കുന്ന മെഴുകുതിരിക്ക് നടുവിൽ തലയിലും ഒരു കൈയുടെ തോളിലും മെഴുകുതിരി ഘടിപ്പിച്ചാണ് അനിഘ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറത്തിലെ വസ്ത്രത്തിനൊപ്പം മെഴുകുതിരി ഘടിപ്പിച്ച കിരീടം കൂടിയായപ്പോൾ ഒരു ഡ്രാക്കുള മോഡൽ പോലെയാണ് പ്രിയനടി എത്തിയിരിക്കുന്നത്.
ബോൾഡ് സ്മോക്കി ഐ മേക്കപ്പിനൊപ്പം കറുപ്പ് ലിപ്സ്റ്റിക്ക് അണിഞ്ഞപ്പോൾ കംപ്ലീറ്റ് ഹൊറർ ലുക്കായി. മേക്കപ്പിനൊപ്പം മഹാദേവൻ തമ്പിയുടെ സ്റ്റൈലൻ ക്ലിക്കുകൾ കൂടിയായപ്പോൾ ഒന്നാംതരം ഫോട്ടോസാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ദൃശ്യങ്ങളും മഹാദേവൻ തമ്പി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.